പാചകത്തിന് മണ്‍ച്ചട്ടി ഉപയോഗിച്ചാല്‍ സ്വാദ് ഏറും

പണ്ടുകാലത്ത് പാചകത്തിന് ഉപയോഗിച്ചിരുന്നത് മണ്‍ചട്ടിയും കല്‍ച്ചട്ടിയുമൊക്കെയായിരുന്നു. ഇന്ന് ഇതിന് പകരം നോണ്‍സ്റ്റിക് പാത്രങ്ങളും അലുമിനിയം, സ്റ്റീല്‍ പാത്രങ്ങള്‍ക്കുമെല്ലാമായി മാറി. ഇത്തരം ലോഹങ്ങളില്‍ ചിലതെങ്കിലും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ദോഷങ്ങളുണ്ടാക്കുന്നതാണ്. പണ്ടുകാലത്തുണ്ടായിരുന്ന ഒരിനം പാത്രമാണ്  കല്ലുകൊണ്ടുണ്ടാക്കിയത്. നാം പൊതുവേ കല്‍ച്ചട്ടി എന്നു പറയും. ഇത് ഇപ്പോഴും പാചകത്തിന് ഉപയോഗിയ്ക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ കാണും. കല്‍ച്ചട്ടി പാചകത്തിന് ഉപയോഗിയ്ക്കുന്നതുകൊണ്ട് ഗുണങ്ങല്‍ ഏറെയാണ്.

ALSO READ ‘ക്രൂരവും മര്യാദ കെട്ടതുമായ സൈബർ ആക്രമണം’ നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്ക് നന്ദി, തളരില്ല, തളർത്താൻ പറ്റുകയും ഇല്ല; സൂരജ് സന്തോഷ്

ഭക്ഷണം ചൂടോടെ കഴിക്കുന്നത് സ്വാദ് ഇരട്ടിപ്പിക്കും. ചൂട് എല്ലായിടത്തും ഒരുപോലെയെത്തുന്നതിന് മണ്‍ചട്ടി സഹായിക്കും.അതുകൊണ്ട് തന്നെ ഇത് പാചകത്തിന് ഗുണം നല്‍കുന്നു. മാത്രമല്ല, മണ്‍ചട്ടി ഏത് തരത്തിലെ പാചകത്തിനും ഉപയോഗിയ്ക്കാവുന്ന ഒന്നാണ്.ഡീപ് ഫ്രൈ, റോസ്റ്റിംഗ്, ബേക്കിംഗ് തുടങ്ങിയ എല്ലാ പാചകരീതിയ്ക്കും ചേര്‍ന്ന് പാത്രങ്ങളാണ് ഇവ. ഇവയ്ക്ക് ഭക്ഷണവസ്തുക്കള്‍ വരണ്ട് പോകാതെ സൂക്ഷിയ്ക്കാന്‍ സാധിയ്ക്കും. ഇത് ഭക്ഷണത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

ALSO READ അതിജീവിതയെ പീഡിപ്പിച്ച കേസ്; മുൻ ഗവ.പ്ലീഡർ സുപ്രീം കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനുള്ള ഹർജി നൽകി

പല പാത്രങ്ങളുടേയും ഭീഷണി ഇവയിലെ ലോഹസാന്നിധ്യം കൊണ്ടുണ്ടാകുന്ന കെമിക്കലുകളാണ്. ഇത്തരമൊരു പ്രശ്നം കല്‍പാത്രങ്ങള്‍ക്കില്ല. ഇവ നാച്വറല്‍ കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിരിയ്ക്കുന്നതെന്നതിനാല്‍ യാതൊരു ദോഷവും വരുത്തുന്നില്ല. മാത്രമല്ല, ഏറെക്കാലം കേടു കൂടാതെ ഇവ ഉപയോഗിയ്ക്കാനും സാധിയ്ക്കും. ഇവ തേഞ്ഞുപോകുകയോ ഇവയില്‍ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുകോ ചെയ്യുന്നില്ല. മാത്രമല്ല, ഇവ കൈകാര്യം ചെയ്യാനും വൃത്തിയാക്കാനും എളുപ്പവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News