മുഖകാന്തി കൂട്ടണോ? ഇതാ ചില പൊടികൈകള്‍

മുഖകാന്തി കൂട്ടാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഇതാ ചില പൊടികൈകള്‍…

1. മസാജ്

ചര്‍മ്മത്തിന് ഏറ്റവും മികച്ച ട്രീറ്റ്‌മെന്റുകളിലൊന്നാണ് മുഖം മസാജ് ചെയ്യുന്നത്. ഓയില്‍ മസാജ് മുഖത്തിന്റെ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. മസാജ് ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയിലേക്ക് എസന്‍ഷ്യല്‍ ഓയില്‍ കൂടി ചേര്‍ത്ത് മസാജ് ചെയ്യുന്നത് വളരെ ഉത്തമമാണ്.

2. പാലുകൊണ്ട് ക്ലെന്‍സിംഗ്

ചര്‍മ്മത്തെ മൃദുവായി നിലനിര്‍ത്താന്‍, ഓയില്‍ ഫ്രീ ക്ലെന്‍സറാണ് പാല്‍. പാലുകൊണ്ട് മുഖം കഴുകുന്നത് ഓയില്‍ മുഖത്തെ സുഷിരങ്ങളെ അടയ്ക്കുന്നതിന് സഹായിക്കും.

ALSO READ:തുളസിനീരില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചുനോക്കൂ; അത്ഭുതം കണ്ടറിയൂ

3. യോഗ

പ്രാചീന സമ്പ്രദായമായ യോഗയും പ്രാണായാമവും മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായികമാണ്. ഇതുവഴി ചര്‍മ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയും.

4. തേന്‍

തേനിനെ ഒരു പ്രകൃതിദത്ത മോയിസ്ചറൈസറായി ഉപയോഗിക്കാവുന്നതാണ്. മുഖത്ത് ഒരു ലേയര്‍ തേന്‍ പുരട്ടി 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. മുഖത്ത് തിളക്കം ലഭിക്കാന്‍ ഇത് സഹായകമാണ്.

5. ആര്യവേപ്പ് മാസ്‌ക്

ആര്യവേപ്പിലയുടെ പൊടിയും തേനും ചേര്‍ത്ത് മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടുന്നത് വളരെ നല്ലതാണഅ. ഇത് ചര്‍മ്മത്തെ ക്ലീന്‍ ആക്കാനും സഹായിക്കും.

6. ജലാംശം നിലനിര്‍ത്താം

ചര്‍മ്മ സൗന്ദര്യത്തിന് വളരെ പ്രധാനമാണ് വെള്ളം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കി ജലാംശമുള്ള പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. നാരുകളടങ്ങിയ ഭക്ഷണവും ജലവും ആഹാരത്തിന്റെ ഭാഗമാക്കുന്നതും ചര്‍മ്മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും.

ALSO READ:തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News