ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തണോ? ക്യാരറ്റ് ചില്ലറക്കാരനല്ല

നമ്മുടെയെല്ലാം അടുക്കളയില്‍ സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറ കൂടിയാണ് ക്യാരറ്റ്.

ഏറെ ഗുണങ്ങളുള്ള ക്യാരറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നിര്‍ജലീകരണം തടയുന്നതിലും ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ക്യാരറ്റ് ഏറെ ഗുണം ചെയ്യും.

ALSO READ:സെപ്റ്റംബർ മാസത്തെ യു ജി സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവയില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാരറ്റ് ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ഭക്ഷണമാണ് ക്യാരറ്റ്. ദഹനം മെച്ചപ്പെടുത്താനായും ക്യാരറ്റ് ജ്യൂസ് കുടിക്കാവുന്നതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിനും ക്യാരറ്റ് മികച്ചതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ക്യാരറ്റ് നല്ലതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് ഉത്തമം.

ALSO READ:കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം അഞ്ച് പേര്‍ പിടിയില്‍

വിറ്റാമിന്‍ എ ധാരാളമുള്ള ക്യാരറ്റ് കാഴ്ചശക്തിക്ക് വളരെ ഗുണം ചെയ്യും. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയവയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കുനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News