കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പഠിക്കണോ? ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

JOB

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സ്‌കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഡിപ്ലോമയ്ക്ക് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്ന് മാസവുമാണ് കാലാവധി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കില്‍ ഡിസംബര്‍ 31 മുമ്പായി ലഭിക്കണം. വെബ്സൈറ്റ്: www.srccc.in, ഫോണ്‍: 8891234401, 8590232295, 9496527235, 9847755506

Also read: എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ: കേരളത്തിലെ വേക്കന്‍സികള്‍, സിലബസ് അറിയാം

അതേസമയം, കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുള്ള മേഴ്സി ചാൻസിനുള്ള അർഹതനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 31 വരെ അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News