ആരോഗ്യം സൂക്ഷിക്കണോ? ഈ അഞ്ച് പോഷകങ്ങൾ ഉറപ്പാക്കിയാൽ മതി

VITAMINS

പലതരം ജീവിത ശൈലി രോഗങ്ങൾ ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അടുത്തകാലത്തായി പോഷകക്കുറവു മൂലമുണ്ടാകുന്ന രോ​ഗങ്ങളുടെ നിരക്കും വർധിച്ചു വരികയാണ്. ശരീരത്തിന് ആവശ്യമായ പോഷങ്ങളുടെ ലഭ്യത കുറയുമ്പോൾ വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഓര്‍മക്കുറവ് മുതല്‍ വിഷാദ രോഗത്തിന് വരെ ഇത് കാരണമാകാം.

ചില പോഷകങ്ങളുടെ അഭാവം നിങ്ങളെ നിത്യ രോ​ഗിയാക്കാനും സാധ്യതയുണ്ട്. ആരോഗ്യം നിലനിർത്താൻ പ്രധാനമായും 5 പോഷകങ്ങളാണ് നമുക്ക് ആവശ്യമായി വരുന്നത്. അയൺ , വിറ്റാമിൻ ബി12, വിറ്റാമിൻ സി, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാണിവ.

ALSO READ; ഹൃദയത്തേ ഹര്‍ട്ടാക്കല്ലേ… ബ്രേക്ക്ഫാസ്റ്റ് ബെസ്റ്റ് ആക്കാം! പുത്തന്‍ പഠനം പുറത്ത്!

1. അയൺ
ശരീരത്തിൽ വരുന്ന ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയുടെ പ്രധാന കാരണം. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. ക്ഷീണം, ശരീര താപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ. അയൺ എന്നതാണ് പ്രതിവിധി.

2. വിറ്റാമിൻ ബി 12
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ പോഷകമാണ് വിറ്റാമിന്‍ ബി 12. വിളർച്ച, ക്ഷീണം, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ വിറ്റാമിൻ ബി12 അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണ്.

3. വിറ്റാമിൻ സി
ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിൽ വിറ്റിമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊളാജൻ, എൽ-കാർനിറ്റൈൻ, ചില ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നിവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകമാണ് വിറ്റാമിൻ സി. തക്കാളി, ഉരുളക്കിഴങ്ങ്, ബെൽ പെപ്പർ, കിവി, ബ്രോക്കോളി, സ്ട്രോബെറി തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളാണ്.

4. കാൽസ്യം എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കുറയുന്ന അവസ്ഥയാണ് ഹൈപ്പോകാല്‍സീമിയ. മാംസപേശികള്‍ക്ക് വേദന, ആശയക്കുഴപ്പം, ക്ഷീണം, ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുക തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കാൽസ്യം ലഭിക്കുന്ന പ്രധാന സ്രോതസ്സുകളിൽ ഒന്നാണ് പാൽ.

5. വിറ്റാമിന്‍ ഡി
ശരീരത്തിലെ കാൽസ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിർത്താനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. ഇത് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും സഹായിക്കും. ക്ഷീണം, അസ്ഥി വേദന, പേശികൾക്ക് ബലക്കുറവ്, പേശി വേദന, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുക. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ് തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here