ആരോഗ്യം നിലനിർത്തണോ? എങ്കിൽ ഭക്ഷണ ക്രമത്തിൽ ഇവയൊക്കെ ശ്രദ്ധിക്കണം

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ചില ഭക്ഷണങ്ങൾ ശരീരത്തിന് ഗുണകരമാകുമ്പോൾ മറ്റു ചിലവ ശരീരത്തെ ദോഷകരമായും ബാധിക്കും. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ ജംഗ് ഫുഡിനെ ആശ്രയിക്കുന്നവരാണ് ഏറെയും. അവയൊക്കെയും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിരിക്കെയാണ് ഏവരും ജംഗ് ഫുഡിനെ ആശ്രയിക്കുന്നത്. ഈ ആഹാര രീതികൾ പൊണ്ണത്തടിയിലേക്കും മറ്റ് പല രോഗങ്ങളിലേക്കും നയിക്കും. ഇതിനായി സോഡ, കോള എന്നിവ പോലുള്ളവ ഒഴിവാക്കി വീട്ടിൽ തന്നെ തയാറാക്കിയെടുക്കാൻ സാധിക്കുന്ന പഞ്ചസാര ഒഴിവാക്കി കൊണ്ടുള്ള പാനീയങ്ങൾ ആരോഗ്യം സംരക്ഷിക്കുമെന്നതിൽ സംശയമില്ല. ചില ഭക്ഷണ പദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അവ നമ്മുടെ ശരീരത്തിന് പ്രയോജനം ചെയ്യും.

ALSO READ: ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

പാക്കറ്റിൽ ലഭിക്കുന്ന സ്നാക്കുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏവരും. എന്നാൽ ഈ പൂർണമായും ഈ സ്നാക്കുകൾ ഒഴിവാക്കിക്കൊണ്ട് നട്സ്, വാൾനട്സ്, കശുവണ്ടി, ബദാം, പിസ്ത തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യം നിലനിർത്തുന്നതിന് സഹായകരമാകും.

ALSO READ: ‘രാമക്ഷേത്രത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് പണം വാങ്ങാം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാടില്ല’; കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിനെതിരെ തോമസ് ഐസക്

ചെറുധാന്യങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാകും. പാക്കറ്റിൽ ലഭ്യമാകുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ശരീര ഭാരം കൂടാനും ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. മാത്രമല്ല, ഹോർമോൺ വ്യതിയാനം, ചർമ പ്രശ്നങ്ങൾ എന്നിവയ്‌ക്കെല്ലാം സാധ്യതകളുണ്ട്.

മൈദ അടങ്ങിയവ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി പകരം റാഗി, തിന പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിൽ ധാരാളം പോഷകങ്ങൾ ഉള്ളതിനാൽ ചർമത്തിനു മാത്രമല്ല, ശരീരത്തിനാകമാനം പ്രയോജനകരമാകും.

ALSO READ: ഇസ്രയേൽ – ഹമാസ് യുദ്ധം: ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി ഖത്തര്‍ ചാരിറ്റി

മലയാളികളികളുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ചായ. ചായ കുടിക്കുക എന്നത് നമ്മുടെ പ്രധാന ശീലങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. എന്നാൽ അമിതമായി ചായ കുടിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ചായയ്ക്ക് പകരം ഗ്രീൻ ടീ, ചുക്ക് കാപ്പി തുടങ്ങിയവ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News