ഐ എസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ

ഐ എസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ദില്ലി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഇയാളിൽനിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

എൻ.ഐ.എ റിസ്വാനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഇയാളുടെ തലക്ക് 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പൂനെ പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട റിസ്വാനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.

ALSO READ :നഗ്നനാക്കി കെട്ടിയിട്ടു, ക്രൂരമായി മര്‍ദിച്ചു; മൃതദേഹം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ബാഗിലാക്കി; ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍

ദില്ലി ദര്യ ഗഞ്ച് സ്വദേശിയാണ് ഇയാൾ. പൂനെ ഐ എ.എസ് ഘടകത്തിലെ മറ്റ് അംഗങ്ങളുമായി ചേർന്ന് ദില്ലിയിലെയും മുംബൈയിലയും പ്രധാന സ്ഥലങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിരുന്നതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News