വഖഫ് ബില്ലിനായി സമ്മർദ്ദം ചെലുത്താൻ ബിജെപി നീക്കം. വഖഫ് ബോർഡ് ഇല്ലാതാക്കണമെന്നാണ് ബിജെപി മുന്നോട്ട് വെക്കുന്ന ആവശ്യം. ബില്ലിനെ പിന്തുണച്ച് പാർലമെൻ്ററി സമിതിക്ക് ഇ മെയിൽ അയക്കാൻ ബിജെപി നേതൃത്വം എല്ലാ കീഴ്ഘടകങ്ങൾക്കും നിർദ്ദേശം നൽകി.
ALSO READ; ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി: പരിഹാസം, വിമർശനം
ഒരു ബൂത്തിൽ നിന്ന് ചുരുങ്ങിയത് മൂന്ന് ഇ മെയിലെങ്കിലും അയക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. വഖഫ് സംവിധാനം മതേതര സ്വഭാവത്തിന് എതിരാണെന്നും വിമർശനമാണ് ബിജെപി ഉയർത്തുന്നത്.
ALSO READ: സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ
വഖഫ് ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുമ്പോഴാണ് ബിജെപിയുടെ ഈ നീക്കം.വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധവും വിശ്വാസങ്ങൾക്ക് എതിരാണെന്നുമാണ് പ്രതിപക്ഷ ആരോപണം.കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കേന്ദ്രമന്ത്രി കിരൺ റിജുജു വഖഫ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചത്. നിലവിൽ വഖഫ് ബില്ല് ബിജെപി എം.പി ജഗദംബികാ പാൽ അദ്ധ്യക്ഷനായ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here