12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചന: വഖഫ് ബോർഡ് ചെയർമാൻ

ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ല എന്നും അതിന് രേഖകൾ വേണമെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ. വസ്തുക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ ആണ് വഖഫ് ബോർഡിന് ഉത്തരവാദിത്വം, മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രമാണെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.

കുടിയിറക്കമെന്ന ചിത്രീകരണം ഉണ്ടായത് എങ്ങനെയന്നറിയില്ല,12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചന ആണെന്നും വഖഫ് ബോർഡ് ഒരു തെറ്റും ചെയ്തിട്ടുമില്ല ചെയ്യാനും പോകുന്നില്ല എന്നും സക്കീർ പറഞ്ഞു.കുടിയിറിക്കൽ നോട്ടീസ് ആർക്കും നൽകിയിട്ടില്ല.
രണ്ടു വർഷങ്ങൾക്കു മുമ്പ് ആണ് നോട്ടീസ് അയച്ചത്.ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള തീരുമാനം വളരെ നല്ലത്,ജുഡീഷ്യൽ കമ്മീഷനുമായി സഹകരിക്കുമെന്നും അവർ കാര്യങ്ങൾ തീരുമാനിക്കട്ടെ എന്നും അഡ്വ. എം കെ സക്കീർ വ്യക്തമാക്കി .

also read: ആകാശപ്പാതയുടെ നിർമാണ വൈകല്യത്തിന് ഉത്തരവാദി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആ പാപഭാരം ആരുടെയും തലയിൽ വയ്ക്കേണ്ടതില്ല: കെ. അനിൽകുമാർ
വളരെ സത്യസന്ധമായാണ് ഗവൺമെൻറ് മുന്നോട്ടുപോകുന്നത്,അതിലേറെ സത്യസന്ധമായാണ് ബോർഡും പ്രവർത്തിക്കുന്നത്,അനാവശ്യമായ പ്രചരണങ്ങൾ നടത്തി വെറുതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News