കേന്ദ്ര വഖഫ് നിയമഭേദഗതിക്കുള്ള നീക്കങ്ങൾ ആശങ്കാജനകം: മന്ത്രി വി അബ്ദുറഹിമാൻ

കേന്ദ്ര വഖഫ് നിയമ ഭേദഗതിക്കുള്ള നീക്കങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഏകപക്ഷീയമായ നിയമഭേദഗതി നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക നിയമമനുസരിച്ച് ഒരു വഖഫ് രേഖാമൂലമോ വാമൊഴിയായോ സൃഷ്ടിക്കാവുന്നതാണ്. ഇതിനെല്ലാം പിന്നില്‍ ഗൂഢലക്ഷ്യമാണ് ഉള്ളതെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ ഓഡിറ്ററെ നിയമിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം എടുത്തുകളഞ്ഞത് ശരിയായ നടപടിയല്ല. ഈ നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Also Read: ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം മാതാപിതാക്കളോടൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍

മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം. കേന്ദ്രം വാതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്ലിൽ വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡുകളുടെയും അധികാര പരിധികൾ വെട്ടിക്കുറയ്ക്കും. ബിൽ നിലവിൽ വരുന്നതോടെ വഖഫ് സ്വത്തുക്കളില്‍ സർക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഉണ്ടാകും. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം രാജ്യത്ത് ഉയർന്നു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News