യുദ്ധകാല സാഹചര്യം വിലയിരുത്താന്‍ ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍സും ചേര്‍ന്നാണ് സംയുക്ത മന്ത്രിസഭ രൂപവത്കരിച്ചത്.
READ ALSO:നാഗചൈതന്യയുടെ ടാറ്റൂ നീക്കം ചെയ്ത് സാമന്ത; നിരാശയില്‍ ആരാധകര്‍
നെതന്യാഹുവിനും ഗാന്‍സിനും പുറമേ പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍ഡും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഗാന്‍സിന്റെ നാഷണല്‍ യൂണിറ്റി പാര്‍ട്ടി പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
യുദ്ധമൊഴികെ മറ്റൊരു വിഷയവും സംയുക്ത മന്ത്രിസഭ പരിഗണിക്കില്ല. ഇസ്രയേല്‍ പ്രതിരോധ സേന മുന്‍ മേധാവി ഗാഡി യിസെന്‍കോറ്റും മന്ത്രി റോണ്‍ ഡെര്‍മറും മന്ത്രിസഭയുടെ നിരീക്ഷകരായിരിക്കും. അതേസമയം, നെതന്യാഹുവിന്റെ നേതൃത്വത്തിലുളള നിലവിലുള്ള മന്ത്രിസഭക്ക് ഇനി എന്ത് സംഭവിക്കുമെന്നതില്‍ വ്യക്തതയില്ല.
READ ALSO:വിനയ് ഫോര്‍ട്ട് ചിത്രം ‘സോമന്റെ കൃതാവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here