കണിക്കൊന്നയും ബുക്കുകളും നൽകി മുകേഷിന് സ്വീകരണം; ചാത്തനൂരിൽ കണ്ടത് വൻ ജനസഞ്ചയം

ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി വെറും 23 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ഇടത് വലത് സ്ഥാനാർത്ഥികൾ ഒരു നിമിഷം പോലും പാഴാക്കാതെ മുന്നേറുകയാണ്. ഇടത് മുന്നണി സ്ഥാനാർത്ഥി എം മുകേഷിനെ ചാത്തന്നൂർ നിയോജക മണ്ഡല പര്യടനം അക്ഷരാർത്ഥത്തിൽ ജനസഞ്ചയമായി മാറി.

Also read:‘സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗ്’: മുഖ്യമന്ത്രി

കേരളത്തിൽ ഇടത് വിപ്ലവത്തിന് കരുത്ത് പകർന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടക ശിൽപ്പി ഒ മാധവന്റെ കുടുമ്പാംഗമായ എം മുകേഷ് തന്നെ കൊല്ലം ലോക്സഭ മണ്ഡലം പിടിച്ചെടുക്കാൻ ഇറങ്ങിയത് യാഥൃശ്ചികമല്ല. ഇടത് മുന്നണി ജന മനസറിഞ്ഞ് രംഗത്തിറക്കി അത് ജനം ഏറ്റെടുത്തതിന്റെ സൂചനകൂടിയാണ് ഈ ജനസഞ്ചയം. ചാത്തന്നൂർ മരക്കുളത്ത് രാവിലെ എട്ടരയോടെ തന്നെ ജനകൂട്ടത്തെ കണ്ടു പിന്നീട് പത്ത് മിനിട്ട് ഇടവിട്ടു സ്വീകരണം ലഭിച്ച ഓരോ സ്ഥലത്തും നിലയ്ക്കാത്ത ആവേശവുമായി ജനങ്ങൾ കാത്തു നിന്നു. ചിലർ കണിക്കൊന്ന നൽകി, കൂടുതൽ പേരും നോട്ട് ബുക്കുകളും പേനയും നൽകി. പര്യടനത്തിലും കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിനെ ആവേശ തിമിർപ്പോടെ വരവേറ്റു.

Also read:കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് ടി എം തോമസ് ഐസക്

ആറ്റിങ്ങൽ മണ്ഡലവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ എത്തിയപ്പോൾ അവിടുത്തെ എൽഡിഎഫ് സ്ഥാനാർഥി വി ജോയിക്ക് വേണ്ടിയും മുകേഷ് വോട്ട് ചോദിച്ചു. അദ്ദേഹവും ജയിക്കണം. ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ ജയിക്കണം. കാരണം ശക്തമായൊരു ഇടതു നിര പാർലമെന്റ് ഉണ്ടെങ്കിലേ നാടിന് നിലനിൽപ്പുള്ളൂ,” അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News