കാലവർഷം എത്തി; മഴ ശക്തമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കൂടി എത്തിയതോടെ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അടുത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്തിന് സമീപം ചെയ്യുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് മഴയുടെ ശക്തി കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ALSO READ: ലൈംഗികാതിക്രമ കേസ്; പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തീരദേശത്തും മലയോര പ്രദേശത്തും പ്രത്യേക ജാഗ്രത നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.

ALSO READ: ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍? ദാദായ്ക്ക് പറയാനുണ്ട് ചിലത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News