കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണം

kuwait

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്ന് നാഷണൽ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി അധികൃതർ ആവശ്യപ്പെട്ടു. സൈബർ തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഈ മുന്നറീയിപ്പ്. രാജ്യത്ത് വിവിധ സർക്കാർ ഏജൻസികളുടെയും മന്ത്രാലയങ്ങളുടെയും വെബ് സൈറ്റുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങളും വർദ്ധിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ ജാഗ്രത പുലർത്താൻ, കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രി സഭാ യോഗം എല്ലാ സർക്കാർ ഏജൻസികൾക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം

അതേസമയം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടു അവബോധം വളർത്തുന്നതിന്റെ ഭാഗമായി, സ്വദേശി യുവാക്കൾക്കായി ‘ഹാക്കത്തോൺ 2024” എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നവംബർ 30 ന് കുവൈറ്റ്  അൽ ഷദാദിയ യൂണിവേഴ്സിറ്റിയിൽ വെച്ച്ചായിരിക്കും മത്സരം നടക്കുക . പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ രക്ഷാകർതൃത്വത്തിൽ ആണ് മത്സരം നടക്കുകയെന്നും അധികൃതർ അറീയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News