ഒമാനിൽ അന്തരീക്ഷ താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഈ വരുന്ന വാരാന്ത്യത്തിൽ അന്തരീക്ഷ താപനില വർധിക്കും.വാരാന്ത്യത്തിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി.താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ALSO READ:അതിദരിദ്ര വിഭാഗത്തിലെ വിദ്യര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയില്‍ ഇനി സൗജന്യ യാത്ര

സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും വ്യാഴാഴ്ച രാവിലെ മുതൽ നാൽപ്പത് പകുതി വരെ അന്തരീക്ഷ താപനില ഉയരും. തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്‌കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ വെള്ളിയാഴ്ച താപനില താരതമ്യേന ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.

ALSO READ:തൃശൂരില്‍ കാണാതായ മദ്ധ്യവയസ്‌ക്കന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

അടുത്ത മൂന്ന് ദിവസങ്ങളിൽ മരുഭൂമിയിൽ ഉണ്ടാകുന്ന താപനിലയിൽ തുടർച്ചയായ വർധനവാണ് ഇതിന് കാരണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ അറിയിപ്പിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News