നിങ്ങളൊരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താവാണോ ? എങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം. എന്തെന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ബാധിക്കുന്ന വലിയൊരു സുരക്ഷാ പ്രശ്‌നത്തെ പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഒരു സുരക്ഷാ വീഴ്ച ഉണ്ടെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ഹാക്കർമാർക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്കും ടാബ്‌ലെറ്റിലേക്കും കോഡുകൾ ഇൻസേർട്ട് ചെയ്യാമെന്നും അതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാമെന്നുമാണ് കണ്ടെത്തൽ.
ALSO READ; അല്ലുവിനെ കാണാൻ 1600 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തി: ഒടുവിൽ കിട്ടിയത് ഞെട്ടിക്കുന്ന സർപ്രൈസ്
ആൻഡ്രോയിഡ് 12 , ആൻഡ്രോയിഡ് 12 എൽ, 13 , 14 വേർഷനുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ് മോഡലുകളിലാണ് ഈ സുരക്ഷാ വീഴ്ച റിപ്പോർട് ചെയ്തിരിക്കുന്നത്. അതിനാൽ ഈ വേർഷനുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ/ ടാബ് ആണ് നിങ്ങളുടെ കയ്യിലെങ്കിൽ അവ ഉടൻ തന്നെ അടുത്ത വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.സ്മാർട്ട്ഫോൺ/ ടാബിലെ ആൻഡ്രോയിഡ് ഫ്രെയിംവർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലെ സിസ്റ്റം അപ്‌ഡേറ്റ്, മീഡിയ ടെക് കംപോണന്റ്സ്, ക്വാൽകോം കംപോണന്റ്സ്, എന്നിവിടങ്ങളിലാണ് ഈ സുരക്ഷാ വീഴ്ച ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
സ്മാർട്ട്ഫോൺ/ ടാബുകൾ എത്രയും വേഗം പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനമായി നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്. അപ്ഡേഷന് വഴി ഈ സുരക്ഷാ വീഴ്ചകൾ നിങ്ങൾക്ക് പരിഹരിക്കാൻ കഴിയും. അവ്യക്തമായ ഉറവിടങ്ങളിൽ നിന്ന് , അതായത് തേർടി പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിക്കണം, ഗൂഗിൾ പ്ലെ സ്റ്റോറിൽ ലാഭയമായ ആപുകൾ മാത്രം ഡൌൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യുന്നതാകും ഏറ്റവും ഉചിതം. അവ്യക്തമായ, പരിചയമില്ലാത്തവരിൽ നിന്നും ലഭിക്കുന്ന ഇമെയിലിലും ലിങ്കിലും മറ്റും ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here