നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി: നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്

Kerala Niyamasabha

നിയമസഭയിലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളി നാല് എംഎൽഎമാർക്ക് നിയമസഭയുടെ താക്കീത്. ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജി ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് സഭയുടെ താക്കീത്. പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് കൊണ്ടുവന്ന പ്രമേയം നിയസഭ പാസാക്കി. സ്പീക്കറിന്റെ മുഖം മറച്ചു ബാനർ ഉയർത്തുകയും. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

Also Read: ഇതിലും വലിയ സ്വര്‍ണപ്പതക്കം രാജ്യത്തിന്റെ മകള്‍ക്ക് കിട്ടാനില്ല !വിനേഷ് ഫോഗട്ട് ഒന്നാമതായി കുതിക്കുന്നു, ബിജെപി മൂന്നാമത്‌

സ്പീക്കറെ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് നമുക്ക് മനസ്സിലാക്കാം പക്ഷേ നിയമസഭയുടെ അന്തസ്സ് പ്രതിപക്ഷം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കണ്ടത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടികളാണ്. അടിയന്തരപ്രേമയം ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിക്കുകയും അതിന് സമയം അനുവദിക്കുകയും ചെയ്തു. ചർച്ച ഒഴിവാക്കുക എന്ന ഗൂഡോദ്യേശ്യമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ജമ്മുകശ്മീര്‍, ഹരിയാന വോട്ടെണ്ണല്‍; തുടക്കം കുതിപ്പോടെ കോണ്‍ഗ്രസ്, കിതപ്പോടെ ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News