തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസില്‍ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ വാറണ്ട്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്ന് വാറണ്ടില്‍ പറയുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഡ്രഗ്‌സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിക്കെതിരെ കേസ് ഫയല്‍ ചെയ്ത് നിയമനടപടി തുടങ്ങുന്നതും വാറണ്ട് പുറപ്പെടുവിക്കുന്നതും. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിലാണ് നടപടി. ദിവ്യ ഫാര്‍മസി ഉടമകളായ ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് ബാബ രാംദേവ് ജനറല്‍ സെക്രട്ടറി ആചാര്യ ബാലകൃഷ്ണന്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്.
പതഞ്ജലി ആയുര്‍വേദിന്റെ ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയത്. സംസ്ഥാന ഡ്രഗ്‌സ് വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ പതിനാറിന് പാലക്കാട്ടെ കോടതിയില്‍ ഹാജരാകണമെന്ന് രാംദേവിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമന്‍സ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്നാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ട്. തെറ്റിദ്ധാരണാജനകമായ ഔഷധ പരസ്യം നല്‍കിയതിന് പതഞ്ജലി ഗ്രൂപ്പിന്റെ രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11 കേസുകളാണ്. ഇതില്‍ 10 കേസുകളും കേരളത്തിലെ വിവിധ ജില്ലകളിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here