കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ALSO READ: തൃശൂരിലെ വോട്ടൊഴുക്ക് ഇങ്ങനെയാണ്… കണക്കുകൾ പറയും കാര്യം, മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കളായ ഇരുവരും ഇന്നും കോടതിയിൽ ഹാജരായില്ല. 2 തവണ ഹാജരാവാത്തതിനെ  തുടർന്നാണ് കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. പരാതിക്കാരൻ യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.
കത്വ – ഉന്നാവൊ കുടുബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തി എന്നായിരുന്നു മുൻ യൂത്ത് ലീഗ് നേതാവായിരുന്ന യൂസഫ് പടനിലത്തിൻ്റെ പരാതി. 2018 ഏപ്രിൽ 20 ന് കേരളത്തിലെ പള്ളികൾക്ക് പുറമെ വിദേശത്ത് നിന്നും സമാഹരിച്ച  പണത്തിലെ 15 ലക്ഷം രൂപ പി കെ ഫിറോസ് വകമാറ്റി ചെലവഴിച്ചെന്നും യൂസഫ് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച കുന്ദമംഗലം സി ഐ  സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയാണ് യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നടപടി തുടരുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News