ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ ഒരു വര്‍ഷത്തോളമായി രഹസ്യമാക്കി വച്ച് നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്ത്. ആദ്യപാദത്തിലെ വിവരങ്ങളുടെ കൂട്ടത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനിയായ ചബ്ബിന്റെ 2.6 കോടി ഓഹരികളില്‍ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. 670 കോടി ഡോളര്‍ മൂല്യമുള്ളതാണ് ഈ നിക്ഷേപം. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ ഫയലിങിലാണ് ഇക്കാര്യം ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ അറിയിച്ചത്.
വിവരം പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം ചബ്ബിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനത്തിലധികം വര്‍ധനവുണ്ടായി. 54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ചബ്ബ്. ഇന്‍ഷൂറന്‍സ് കമ്പനികളായ ഗീക്കോ, നാഷണല്‍ ഇന്‍ഡെംനിറ്റി, ജനറല്‍ റീ എന്നിവയെല്ലാം ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ അനുബന്ധ സ്ഥാപനങ്ങളാണ്.
ഉപഭോക്തൃ ഉത്പന്നം ധനകാര്യ സേവനം എന്നീ മേഖലയിലെ നിക്ഷേപത്തില്‍ ഈയിടെ അദ്ദേഹം വന്‍തോതില്‍ കുറവ് വരുത്തിയിരുന്നു. ആപ്പിളിന്റെ ഒരു കോടി ഓഹരികള്‍ 2024 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ വിറ്റൊഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എങ്കിലും ബെര്‍ക്ക്ഷെയറിന്റെ കൂടുതല്‍ നിക്ഷേപവും ഇപ്പോഴും ആപ്പിളില്‍തന്നെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here