അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകര കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമം; വി. വസീഫ്

അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകര കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്  വി. വസീഫ്.  അമാന എംബ്രേസ് യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് എന്തിനെന്നത് പരിശോധിക്കണം. എന്തിനാണ് എം.കെ. മുനീർ ഇത്തരത്തിലുള്ളവരുടെ കൂടെ കൂടിയത് എന്ന് വ്യക്തമാക്കണമെന്നും അമാന എംബ്രേസിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും വസീഫ് ആവശ്യപ്പെട്ടു.

ALSO READ: അമാനാ എംബ്രേസ് പദ്ധതിയുടെ ഗവേണിങ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം; പി കെ ഫിറോസ്

മത സ്ഥാപനങ്ങളിൽ റൈഡ് നടത്താൻ വഴിയൊരുക്കിയവരാണ് മുസ്ലീം ലീഗും കോൺഗ്രസ്സുമെന്നും എം കെ മുനീറിൻ്റെ വിദേശ യാത്രകൾ അന്വേഷിക്കണമെന്നും വസീഫ് തുടർന്ന് ആവശ്യപ്പെട്ടു. ചോദ്യങ്ങൾ വരുമ്പോൾ മതത്തെ പടച്ചട്ടയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആക്ഷേപം ഉണ്ടാകും എന്നറിഞ്ഞിട്ടും മുനീർ ഇവരെ കൂടെ നിർത്തിയത് എന്തിനെന്ന് അന്വേഷിക്കണം. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്നു എന്ന തോന്നലിലേക്കാണ് എം.കെ. മുനീർ കാര്യങ്ങളെ എത്തിക്കുന്നത്. എം.കെ. മുനീറിനെ മാറ്റി നിർത്താൻ ലീഗ് തയ്യാറാവണം.-വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News