ഇന്നത്തെ കാലത്ത് നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് താരനും മുടികൊഴിച്ചിലും ചെറുപ്പത്തിലേ ഉള്ള നരയും. പല ഷാംപൂവും നമ്മള്‍ ഉപയോഗിച്ച് നോക്കാറുണ്ടെങ്കിലും പലര്‍ക്കും അതിന്റെ ഫലം കിട്ടാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ അത്തരത്തില്‍ പ്രശ്‌നം നേരിടുന്നവര്‍ ഇനിമുതല്‍ മുടി കഴുകുന്ന വെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്തുനോക്കൂ.
Also Read : ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ ? എന്നാല്‍ ഇനി കഷ്ടപ്പെടേണ്ട, ഉച്ചയ്ക്ക് ഒരു വൈറൈറ്റി ലഞ്ച് തയ്യാറാക്കാം
തല കഴുകുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് അതുപയോഗിച്ച് തല കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഉപ്പ് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഉപ്പ് ഉപയോഗിച്ചാല്‍ മതി.
മുടി വളരാന്‍ ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകുക. നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും നല്ല കരുത്തും ഉറപ്പും നല്‍കുന്നു. ഇത് മുടിക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
Also Read : വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്
ഉപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുടിയില്‍ തേക്കുന്നത് ചെറുപ്പത്തിലേയുള്ള നര ഒഴിവാക്കാന്‍ സഹായിക്കും. ഉപ്പിട്ട വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here