വാഷിംഗ് മെഷനീനൊക്കെ നമ്മള്‍ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ വാഷിംഗ് മെഷീന് മനുഷ്യനെ കുളിപ്പിച്ച് ഉണക്കാന്‍ കഴിയുമെന്നാണ് ജപ്പാന്‍ പറയുന്നത്. കാര്യം സീരിയസാണ്… വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് മനുഷ്യനെ കഴുകി ഉണക്കി തരും മിറായ് നിങ്കേന്‍ സെന്റകുകി എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ പുതിയ മെഷീന്‍. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തത്തിലൊന്നായ എഐ ഉപയോഗിച്ചാണ് ഈ മെഷീന്‍ പ്രവര്‍ത്തിക്കുന്നത്.
ALSO READ: എട്ടു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചില്ല; മത്സരിച്ച് വിജയിച്ചത് ചൈനീസ് യുവതി, ലഭിച്ച സമ്മാനമിത്!
മനുഷ്യനെ വൃത്തിയായി കുളിപ്പിക്കാനായി വാട്ടര്‍ ജെറ്റ്, മൈക്രോസ്‌കോപിക് എയര്‍ ബബിളുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റൊരു പ്രത്യേകത നമ്മുടെ ശരീര പ്രകൃതി അനുസരിച്ചാണ് ഇതിന്റെ ഓരോ പ്രവര്‍ത്തനങ്ങളുമെന്നതാണ്. ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിറ്റ് പോലെ തോന്നിപ്പിക്കുന്ന ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത് ഒസാക്ക ആസ്ഥാനാമായുള്ള ഷവര്‍ഹെഡ് കമ്പനിയായ സയന്‍സ് കോയാണ്. ഉടന്‍ തന്നെ ഈ മെഷീന്‍ ഒസാക്ക കന്‍സായി എക്‌സ്‌പോയി പ്രദര്‍ശിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: സിറിയയിൽ ഭീകരരുടെ നേതാവ് അബു മൊഹമ്മദ് അൽ-ജൊലാനി പ്രസിഡൻ്റാവാൻ സാധ്യത, രാജ്യത്ത് വ്യാപക ആക്രമണങ്ങൾ
ചെറുചൂടുവെള്ളം നിറഞ്ഞിരിക്കുന്ന ഈ മെഷീനിലേക്ക് ഒരാള്‍ക്ക് കയറാം. ഈ ചൂട് നിയന്ത്രിക്കുന്നത് എഐയായിരിക്കും. മെഷീനില്‍ കയറി കഴിഞ്ഞാല്‍ ഹൈസ്പീഡ് വാട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ അഴുക്കുകളെ ഇളക്കും. മാത്രമല്ല ഈ ഐഎ നിയന്ത്രിത യന്ത്രം കുളിപ്പിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നമ്മുടെ വൈകാരിമായ ചിന്തകളടക്കം വിശകലനം ചെയ്യും. കുളിക്കുന്നയാളുടെ ആശ്വസിപ്പിക്കാനും വിശ്രമിക്കാനും ഇതിനുള്ളില്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യും. ഉടന്‍ തന്നെ നടക്കാനിരിക്കുന്ന എക്‌സ്‌പോയില്‍ ആയിരത്തോളം പേര്‍ക്ക് യന്ത്രത്തിന്റെ പ്രവര്‍ത്തനം നേരിട്ട് അറിയാനുള്ള അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന് ശേഷം ഹോം യൂസ് എഡിഷന്‍ അടക്കം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഇപ്പോള്‍ തന്നെ പ്രീ ബുക്കിംഗും അവര്‍ ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here