മൂന്ന് പതിറ്റാണ്ട് മുമ്പ് പുഴയിൽ മണൽത്തിട്ടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വാഷിംഗ്ടണിലെ പിയേഴ്സ് കൗണ്ടിയിലാണ് സംഭവം. 1988 ഓഗസ്റ്റ് 28-ന് സുഹൃത്തുക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബര്‍ഗര്‍ കിങ് റെസ്റ്റോറന്റില്‍ നിന്ന് പോയതിന് പിന്നീട് 18 വയസ്സുകാരി ട്രേസി വിറ്റ്‌നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അടുത്ത ദിവസം, മത്സ്യത്തൊഴിലാളികളാണ് നഗ്‌നശരീരം നദിയുടെ മണൽത്തിട്ടയിൽ കണ്ടെത്തിയത്. ട്രേസിയുടെ ശരീരത്തിൽ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. ലൈംഗിക പീഡനം നടന്നുവെന്നും സംശയമുയർന്നു. ഇത് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തുകയും ശരീരത്തില്‍ നിന്ന് ഡിഎന്‍എ സ്വാബ് എടുക്കുകയും ചെയ്തു.
ട്രേസിയെ അറിയാവുന്നവരെയും ഡേറ്റ് ചെയ്തവരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും പിയേഴ്സ് കൗണ്ടി ഡിറ്റക്ടീവിന് കൊലപാതകവുമായി ആരെയും ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ശരീരത്തില്‍ കണ്ടെത്തിയ സംശയാസ്പദമായ ഡിഎന്‍എ 2005-ല്‍ ഫെഡറല്‍ ഡാറ്റാബേസിലേക്ക് അയച്ചു. എന്നാൽ യോജിക്കുന്നതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കേസ് തണുത്തു.
തുടര്‍ന്ന് 2022-ല്‍, വീണ്ടും ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ യോജിക്കുന്ന ഒന്ന് കണ്ടെത്തി. ജോണ്‍ ഗില്ലറ്റ് ജൂനിയര്‍ എന്നയാൾ പ്രതിയാണെന്ന് കണ്ടെത്തി. അതേസമയം, പൊലീസ് തിരിച്ചറിയുന്നതിന് എട്ട് മാസം മുമ്പ്, 65-ാം വയസ്സില്‍ അദ്ദേഹം മരിച്ചു. പ്രതിയെ സ്ഥിരീകരിക്കാന്‍ ഡിറ്റക്റ്റീവുകള്‍ അദ്ദേഹത്തിന്റെ മകൻ്റെ ഡിഎൻഎ ടെസ്റ്റ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here