സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി

ഐപിഎല്ലില്‍ തോല്‍വിയില്‍ വലയുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് പരുക്കും തിരിച്ചടിയാവുന്നു.പേശിവലിവ് അനുഭവപ്പെട്ട ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ചികിത്സയ്ക്ക് വേണ്ടി ക്യാമ്പ് വിട്ടു എന്നതാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ടൂര്‍ണമെന്റിലെ ശേഷിച്ച മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. 2022 ല്‍ ഐപിഎല്‍ താരലേലത്തിലൂടെ 8.25 കോടി രൂപയ്ക്കാണ് സുന്ദറിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

സുന്ദറിന്റെ പരുക്ക്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം തന്നെയാണ് പുറത്തുവിട്ടത്. സണ്‍റൈസേഴ്സിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സുന്ദര്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന സുന്ദര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ച സുന്ദര്‍ 60 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News