വാലറ്റത്തിന് ബാറ്റ് ചെയ്യാന്‍ അറിയാത്തതാണ് പരാജയകാരണം; വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ഇന്ത്യയുടെ തോൽവിയെ കുറിച്ച് വസീം ജാഫർ

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ഇന്ത്യയുടെ പരാജയ കാരണം വ്യക്തമാക്കി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ആദ്യ രണ്ട് മത്സരങ്ങളും ടീം ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം വാലറ്റത്തിന് ബാറ്റ് ചെയ്യാന്‍ അറിയാത്തതാണ് എന്നാണ് വസീം ജാഫര്‍ പറഞ്ഞത്. രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചെയ്‌തത് പോലെ മത്സരം ജയിപ്പിക്കാന്‍ ഇന്ത്യന്‍ വാലറ്റത്തിന് കഴിയില്ല, ബാറ്റ് ചെയ്യാന്‍ കഴിയാത്ത ബൗളര്‍മാര്‍ ടീമിനെ സന്തുലിതമാക്കില്ലെന്നും ഓള്‍റൗണ്ടര്‍മാര്‍ ടീമിന് അനിവാര്യമാണെന്നും ജാഫര്‍ പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാര്‍ ബാറ്റ് കൊണ്ട് കൂടുതല്‍ സംഭാവന ടീമിന് നല്‍കണം എന്നാണ് ജാഫർ ആവശ്യപ്പെട്ടത്.

also read: മണിപ്പൂരിൽ സംഘർഷം രൂക്ഷം; വീടുകൾക്ക് തീയിട്ടു

അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 2 വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യക്കെതിരെ വിജയിച്ചത്. 5 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ തോല്‍വി നേരിടുന്നത്.

also read: രണ്ട് കോടി തരണം; ‘ദി എലഫന്റെ വിസ്പറേഴ്‌സ്’ സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും

അര്‍ധസെഞ്ച്വറിയുമായി നിക്കോളാസ് പൂരന്‍ നിറഞ്ഞാടിയ ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റീന്‍ഡീസിന് ജയം. 2 വിക്കറ്റിനാണ് വെന്‍ഡീസ് ജയം സ്വന്തമാക്കിയത്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. 5 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 2 ജയവുമായി വെസ്റ്റിന്‍ഡീസാണ് മുന്നില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റെിന്‍ഡീസ് ജയം സ്വന്തമാക്കിയത്. 6 സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നിക്കോളാസ് പൂരന്റെ ഇന്നിംഗ്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News