വേനല്‍ കടുത്തോടുകൂടി കടന്നല്‍ ആക്രമണം വ്യാപകമാകുന്നു. ഇടുക്കി പൂപ്പാറ കോരംപാറയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചതിന് പിന്നാലെ മൂന്നാര്‍ നല്ലതണ്ണി കുറുമല ഡിവിഷനില്‍ സ്ത്രീകള്‍ അടക്കമുള്ള 25 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഇവരില്‍ 14 പേരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് പൂപ്പാറ കോരംപാറയില്‍ കടന്നല്‍ കുത്തേറ്റ കര്‍ഷകന്‍ രാമചന്ദ്രന്‍ മരിച്ചത്. രാമചന്ദ്രനെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ALSO READ: മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി പൊലീസ് സഹകരണ സംഘം
ഇതിനിടെ മൂന്നാറില്‍ ജോലിചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റു. നല്ലതണ്ണി കുറുമല ഡിവിഷനില്‍ ഫീല്‍ഡ് നംബര്‍ 12 എ യില്‍ ജോലിചെയ്തിരുന്ന സ്ത്രീകളടക്കമുള്ള 25 പേര്‍ക്കാണ് കടന്നിലിന്റെ കുത്തേറ്റത്. ഇവരില്‍ 14 പേരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്റ്റേറ്റില്‍ കൊളുന്തെടുക്കുന്നതിനിടെ ചെടിയില്‍ കൂടുകൂട്ടിയിരുന്ന കടന്നല്‍ക്കൂട്ടം തൊഴിലാളികളെ കുത്തുകയായിരുന്നു. സ്ത്രീതൊഴിലാളികള്‍ സാരി ഉപയോഗിച്ചും പുരുഷന്‍മാര്‍ കൈയ്യില്‍ കരുതിയിരുന്ന തോര്‍ത്ത് ഉപയോഗിച്ചും മുഖം പൊത്തി ഓടി രക്ഷപ്പെട്ടുകയായിരുന്നു. 25 പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ 14 പേരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here