മൂവാറ്റുപുഴ നിര്‍മല കോളേജിൽ, ഗ്രൗണ്ടില്‍ പരിശീലനത്തിലേ‍ർപ്പെട്ടിരുന്ന വിദ്യാ‍ത്ഥികൾക്ക് കടന്നല്‍ കുത്തേറ്റു

Wasp sting

മൂവാറ്റുപുഴ നിര്‍മല കോളേജിലെ ഗ്രൗണ്ടില്‍ കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിനുമാണ് കടന്നലാക്രമണത്തില്‍ പരിക്കേറ്റത്.

Also Read: കുടുംബപ്രശ്നം പരിഹരിക്കാൻ ചാത്തൻസേവ ; സ്ത്രീയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു വിദ്യാര്‍ത്ഥികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ലെന്ന് വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News