നടുറോഡിൽ കക്കൂസ് മാലിന്യം തള്ളി; വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ എംസി റോഡിലെ ഇടിഞ്ഞില്ലത്ത് നടുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ വാഹനവും ഡ്രൈവറെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം പാറയിൽ പി.അനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ
ലോറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ടാങ്കറിന്റെ ഡ്രൈവർ ആലപ്പുഴ വെളിയനാട് വഞ്ചിവിരുത്തിച്ചിറയിൽ ശരത്ചന്ദ്രനെ (40) പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ 18ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം. എംസി റോഡിൽ ഇടിഞ്ഞില്ലത്തും പ്ലാവിൻ ചുവട് മുട്ടത്തുപടി റോഡിലുമാണ് ടാങ്കറിൽ അർധ രാത്രിയെത്തി മാലിന്യം ഒഴുക്കിവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധം നടത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ടാങ്കർ പൊലീസ് തിരുവല്ല കോടതിയിൽ ഹാജരാക്കി. ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

also read; വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; സർട്ടിഫിക്കറ്റ് ഫോണിൽ നിർമ്മിച്ചതെന്ന് വിദ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News