വള്ളത്തില്‍ കയറാം, വള്ളംകളി കാണാം; അവസരമൊരുക്കി എൻടിബിആർ സൊസൈറ്റി

ചുണ്ടൻ വള്ളത്തിൽ കയറി തുഴച്ചിൽക്കാർക്കൊപ്പം വള്ളംകളി കാണാനും വള്ളംകളിയുടെ ദൃശ്യഭംഗി 360 ഡിഗ്രിയിൽ ആസ്വദിക്കാനും അവസരമൊരുക്കി എൻടിബിആർ സൊസൈറ്റി.
വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ചാണ് ഇതുസാധ്യമാക്കിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് വിആർ സംവിധാനം. കലക്ടറേറ്റിൽ വാഹനം എൻടിബിആർ സൊസൈറ്റി ചെയർപേഴ്സൺ കലക്ടർ ഹരിത വി കുമാർ ഫ്ളാഗ് ഓഫ് ചെയ്‌തു.
  ഒരേ സമയം മൂന്ന് പേർക്ക് വരെ വി ആർ കാഴ്ചകൾ ആസ്വദിക്കാനാകും. സ്‌കൂൾ വിദ്യാർഥികൾക്കായി പ്രത്യേകമത്സരവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ലൂഥറൻ ഹയർ സെക്കൻഡറി സ്‌കൂൾ, പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്‌കൂൾ, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. വെള്ളി വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വാഹനം പര്യടനം നടത്തും. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ എൻടിബിആർ സൊസൈറ്റി സെക്രട്ടറി സബ് കലക്ടർ സൂരജ് ഷാജി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News