മരത്തിൽ നിന്നും ജലപ്രവാഹം; അമ്പരപ്പിച്ച് മൾബറി ട്രീ

പ്രകൃതി എപ്പോഴും വിസ്മയങ്ങൾ സൃഷ്ടിക്കാറുണ്ട്. പല കാഴ്ചകളും ആളുകളെ അത്ഭുതപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ തെക്കന്‍ യൂറോപ്പിലെ ഒരു വിചിത്രമായ കാഴ്ചയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. 150 വര്‍ഷത്തോളം പഴക്കമുള്ള ഒരു മള്‍ബറി മരത്തില്‍ നിന്നും തറ നിരപ്പില്‍ നിന്നും ഏതാണ്ട് ഒരു മീറ്ററിന് മേലെ നിന്നും വെള്ളം ഒഴുകുന്ന കാഴ്ചയാണത്.

ALSO READ: സ്റ്റാറ്റസ് കാണാന്‍ ഇനി കൂടുതല്‍ എളുപ്പം; സ്റ്റാറ്റസ് ഫില്‍റ്റര്‍ ഓപ്ഷനുമായി വാട്‌സ്ആപ്പ്

ബിബിസി റിപ്പോര്‍ട്ട് പ്രകാരം മോണ്ടിനെഗ്രോയിലെ ദിനോസ ഗ്രാമത്തിലാണ് ഈ മൾബറി മരമുള്ളത്. എല്ലാ വര്‍ഷവും കുറച്ച് ദിവസത്തേക്ക് മാത്രമായിരിക്കും ഈ കാഴ്ചയുണ്ടാകുക. മരത്തിലെ ഒരു പോടില്‍ നിന്നുമാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. സയൻസ് ഗേൾ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയ്‌ക്കൊപ്പം ഇപ്രകാരം കുറിക്കുകയുമുണ്ടായി. “മോണ്ടിനെഗ്രോയിലെ ദിനോസ ഗ്രാമത്തിൽ ഏകദേശം 150 വർഷം പഴക്കമുള്ള ഒരു മൾബറി മരമുണ്ട്. 1990-കൾ മുതൽ ഈ മരത്തില്‍ നിന്നും വെള്ളം ഒഴുകുന്നു. ഇത് ഭൂഗർഭ അരുവികളിൽ ചേരുന്നു, കനത്ത മഴയ്ക്ക് ശേഷം ഉയരുന്ന മർദ്ദത്തിന് മരത്തിന്‍റെ പൊള്ളയായ തടി ഒരു ആശ്വാസ വാൽവായി പ്രവർത്തിക്കുന്നു.”

ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്

ഈ അത്ഭുത പ്രതിഭാസം കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ഇതിനോടകം രണ്ട് കോടിയോളം പേർ കണ്ട് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration