ആരോഗ്യം മികച്ചതാകാനുള്ള വഴികളിൽ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനടക്കം ഇതേറെ ആവശ്യമാണ്. നിർജലീകരണം അടക്കം തടയാൻ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. പക്ഷെ വെള്ളം അങ്ങനെ വെറുതെ കുടിച്ചാൽ പോരാ. ഇക്കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം, ഒപ്പം എന്തുകൊണ്ടാണ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനേറെ പ്രധാനമാണെന്ന് പറയുന്നതെന്നും നോക്കാം.
ALSO READ: നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി
വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം:
- ശരീരത്തിൽ നിന്നും വിശാംശത്തെ നീക്കം ചെയ്യും
- ശരീര ഭാരം സ്ഥിരതയുള്ളതാക്കും
- പ്രതിരോധ ശേഷി വർധിപ്പിക്കും
- നിർജ്ജലീകരണം തടയും
- ശരീരത്തിലെ ജലാംശത്തെ നിലനിർത്തും
ALSO READ:ഒരു വെറൈറ്റി ബർത്ത് ഡേ വിഷ്; മഹാനടന് ആശംസകളറിയിച്ച് കൊച്ചി വിമാനത്താവളം
വെള്ളം കുടിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ:
പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഒഴിവാക്കുക
വീട്ടിലായിരിക്കുമ്പോഴും എവിടേക്കെങ്കിലും യാത്ര ചെയ്യുമ്പോഴും പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കുടിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഇനി ഇത് പൂർണ്ണമായും ഒഴിവാക്കണം. മനുഷ്യന്റെ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അർബുദത്തിനടക്കം കാരണമാകുന്ന മൈക്രോ പ്ലാസ്റ്റിക്ക് രക്തത്തിൽ കലരുന്നത് വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്. മാത്രമല്ല ഇവ ഡിഎൻഎയെ അടക്കം നശിപ്പിക്കും.
വെള്ളം ഒറ്റയടിക്ക് വിഴുങ്ങരുത്
നമ്മളിൽ മിക്കവർക്കും മനസ്സില്ലാതെ വെള്ളം കുടിക്കുന്ന ശീലമുണ്ട്, എന്നാൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അത് തെറ്റാണ്. വേഗത്തിൽ വെള്ളം കുടിക്കുന്ന ശീലവും ഒഴിവാക്കണം. വെള്ളം വേഗത്തിൽ കുടിക്കുമ്പോൾ
വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുമെന്ന് കരുതപ്പെടുന്നു. അത് മൂത്രസഞ്ചിയിലും വൃക്കകളിലും അടക്കം അടിഞ്ഞുകിടക്കും. അതുകൊണ്ടാണ് വെള്ളം പതുക്കെ കുടിക്കണം. ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ശരീരത്തിലെ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും സഹായിക്കും.
നിന്നുകൊണ്ട് വെള്ളം കുടിക്കരുത്
അതെ, നിങ്ങൾ വായിച്ചത് ശരിയാണ്! വെള്ളം കുടിക്കാനുള്ള ഏറ്റവും കൃത്യമായ മാർഗ്ഗങ്ങളിലൊന്ന് ഇരുന്ന് കുടിക്കുക എന്നതാണ്. നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ ജലത്തിൽ നിന്ന് പോഷകങ്ങളും ധാതുക്കളും ലഭിക്കില്ല എന്നാണ് ആയുർവേദത്തിലടക്കം പറയുന്നത്. മാത്രമല്ല ഇത് വൃക്കകളിലും മൂത്രസഞ്ചിയിലും സമ്മർദ്ദം ചെലുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here