കൊല്ലം അച്ചൻകോവിലാർ കരകവിഞ്ഞു

ACHANKOVIL RIVER

കൊല്ലം അച്ചൻകോവിലാർ കരകവിഞ്ഞു. കോട്ടവാസൽ തൂവൽ മലയിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

അച്ചൻകോവിൽ ആറിന് ഇരുവശമുള്ള കൃഷിയിടങ്ങളിൽ എല്ലാം വെള്ളം കയറിയ നിലയിലാണ്.അച്ചൻ കോവിലിലും ഉൾ വനത്തിലും ശക്തമായ മഴ തുടരുന്നുണ്ട്.കനത്ത മഴയ്ക്ക് പിന്നാലെ ആറിന് അക്കരെയുള്ള അൻപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെയുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കും അപകടാവസ്ഥയിലാണ്.

ALSO READ; ‘റോഡ് നിർമിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കി’; ദേശീയ പാത അതോറിറ്റിക്കെതിരെ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

അതേസമയം മഴ വെള്ളപ്പാച്ചലിനെ തുടർന്ന് ഇവിടെ ചില ബസ് സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.രാവിലെ 6 30ന് ചെങ്കോട്ട വഴി പോകേണ്ട ബസ് തിരികെ അച്ചൻകോവിൽ മടങ്ങി എത്തി.അച്ചൻകോവിൽ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർത്ഥാടകരും ദുരിതത്തിലായിട്ടുണ്ട്.

ENGLISH NEWS SUMMARY: The water level at the Kollam Achankovilar has risen. All the farms on both sides of Achan Kovil are flooded. Heavy rain is continuing in Achan Kovil and inner forest.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News