മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടാംഘട്ട ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചത് ആണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 1323 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

Also Read: തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

300 ഘനയടി ജലം മാത്രമാണ് സെക്കന്‍ഡില്‍ തമിഴ്‌നാട് നിലവില്‍ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള വൈഗ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ നിറഞ്ഞു കിടക്കുന്നതും വെള്ളം കൊണ്ടുപോകുന്നതിലെ അളവില്‍ കുറവു വരുത്താന്‍ കാരണമാണ്. വൃഷ്ടി പ്രദേശത്ത് മഴ പൂര്‍ണ്ണമായി മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യത നിലവിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News