പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴ; കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പുയരുന്നു

പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പുയരുന്നു. ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ് എന്നിരിക്കെ കഴിഞ്ഞ ദിവസം ഇത് 91.25 വരെയെത്തിയിരുന്നു. 93 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറന്നുവിടും.

Also Read: പശ്ചിമ ബംഗാളില്‍ വീണ്ടും ആക്രമണം; പൊലീസ് വാഹനത്തിന് തീയിട്ടു

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുന്നതിന് സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണ്‍ പ്രവര്‍ത്തിപ്പിച്ച് മോക്ഡ്രില്‍ നടത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News