ദില്ലിക്ക് ആശ്വാസം ,യമുനയിലെ ജലനിരപ്പ് താഴുന്നു

ദില്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴുന്നു . 208 മീറ്ററിന് മുകളിലെത്തിയിരുന്ന ജലനിരപ്പ് ഇപ്പോൾ 205 മീറ്ററിലെത്തി. പ്രധാന പാതകളിലെ വെള്ളം ഇറങ്ങി തുടങ്ങി. എന്നാൽ രാജ്ഘട്ട്, ഐടിഒ, യമുന വിഹാർ, ഐ എസ് ബി ടി ബസ് ടെർമിനൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു.

also read:ആരോഗ്യം തൃപ്തികരം;ആ​മ​സോ​ൺ കാ​ട്ടി​ൽ അ​ക​പ്പെ​ട്ട കു​ട്ടി​ക​ൾ ആ​ശു​പ​ത്രി വി​ട്ടു

സർക്കാർ ഓഫീസുകളുടെ അടക്കം പ്രവർത്തനം പൂർണ്ണ തോതിലാകും. അതെ സമയം പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി പ്രഖ്യാപിച്ചു. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടെ യമുനയെ ചൊല്ലിയുള്ള എ എ പി – ബി ജെ പി പോര് രൂക്ഷമാകുന്നു. ദില്ലി സർക്കാർ അവരുടെ പരാജയം മറയ്ക്കാൻ ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെനും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

also read:ബഹിരാകാശത്തിലെ മലയാളി തിളക്കം; സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള ചെർപ്പുളശ്ശേരിക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News