കബനിയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

വയനാട് കബനിയില്‍ ജലനിരപ്പ് ഉയരുന്നു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള അതിര്‍ത്തിയിലെ തോണി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കബനിയിലെ ജലമെത്തുന്ന കര്‍ണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടും നൂല്‍പ്പുഴ നുഗു അണക്കെട്ടും തുറന്നു. ഇതോടെ കബനിയില്‍ ശക്തമായ കുത്തൊഴുക്കുണ്ട്. കാലവര്‍ഷം ആരംഭിച്ചതോടെ 24 ടിഎംഐ ജലം കബനിയിലേക്ക് ഒഴുകിയെത്തി.

ALSO READ: ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ; മന്ത്രി എം ബി രാജേഷ്

പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയുള്ള തീരമേഖലകളില്‍ പ്രളയ ഭീഷണിയുണ്ട്.അപകടകരമായ ജലനിരപ്പും നീരൊഴുക്ക് ശക്തമാവുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News