ദില്ലിയിൽ ആശ്വാസം; യമുനയിൽ ജലനിരപ്പ് താഴുന്നു

ദില്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി യമുനാ നദിയിലെ ജലനിരപ്പ് താഴുന്നു. നദിയിലെ ജലനിരപ്പ് അപകടകരമായ അളവിൽനിന്ന് 205 മീറ്ററായി കുറഞ്ഞു.

ALSO READ: ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി; വ്യാജ ടെലിഫോൺ ബിൽ നിർമ്മിച്ചു

ദില്ലിയിലെ പ്രധാന പാതകളിലെ വെള്ളമെല്ലാം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ രാജ്ഘട്ട്, ഐടിഒ, യമുന വിഹാർ, ഐഎസ്ബിടി ബസ് ടെർമിനൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതക്കുരുക്കും കുടിവെള്ളക്ഷാമവും രൂക്ഷമായിത്തന്നെ തുടരുന്നു. ഇന്ന് മുതൽ സർക്കാർ ഓഫീസുകളുടെ അടക്കം പ്രവർത്തനങ്ങളും പൂർണ്ണ തോതിലാകും.

ALSO READ: കർക്കിടക വാവുബലി ഇന്ന്; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

അതേസമയം, പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി പ്രഖ്യാപിച്ചു. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടെ യമുനയെ ചൊല്ലിയുള്ള എഎപി – ബിജെപി പോര് രൂക്ഷമാകുകയാണ്. ദില്ലി സർക്കാർ അവരുടെ പരാജയം മറയ്ക്കാൻ ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെനും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News