പാളത്തില്‍ വെള്ളം കയറി; ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

train

പൂങ്കുന്നം – ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വ്യാഴാഴ്ചത്തെ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്ന് യാത്ര ആരംഭിക്കും. ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും.

ALSO READ:  മനസറിഞ്ഞു നല്‍കുന്നതാണ് അറിയാം…! പക്ഷേ പഴകിയ വസ്ത്രവും പാകം ചെയ്ത ഭക്ഷണവും അയക്കരുതേ…

എറണാകുളത്തു നിന്നും ഗുരുവായൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നും യാത്ര തുടങ്ങും. തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക.

ALSO READ: സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്യാം; വ്യവസായലോകത്തോട് അഭ്യർത്ഥിച്ച് മന്ത്രി പി രാജീവ്

ഷൊര്‍ണൂര്‍ – തൃശൂര്‍ (06461), ഗുരുവായൂര്‍ – തൃശൂര്‍ (06445), തൃശൂര്‍ – ഗുരുവായൂര്‍ (06446) പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News