ചെന്നൈയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായത് വൻ നാശനഷ്ടം. ചെന്നൈ പെരുങ്കുടി ടെലിഫോൺ നഗറിലെ 45 ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കിൽ നിന്ന് പ്രധാന പൈപ്പ്‌ലൈനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പൊട്ടിയത്. പൊട്ടിയ പൈപ്പിൽ നിന്നൊഴുകിയ വെള്ളം ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ കോമ്പൗണ്ട് മതിൽ നശിപ്പിച്ചു. പ്രദേശത്ത് വെള്ളം കയറുകയും ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപ്പാർട്ട്മെൻ്റിൻ്റെ സ്റ്റിൽറ്റ് ഫ്ലോറിന് കേടുപാടുകൾ വരുത്തുകയും പ്രദേശത്തെ പത്തിലധികം തെരുവുകളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു.
Also Read; ക്വിറ്റ് ഇന്ത്യ സമരത്തിൽ രഹസ്യ വിവരങ്ങൾ കൈമാറിയ ധീര സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി അന്തരിച്ചു
വെള്ളത്തിന്റെ ഉയർന്ന പ്രഷറും വാൽവ് അയഞ്ഞതുമാണ് പൈപ്പ് പോറ്റാനുള്ള കാരണമെന്നാണ് അധികൃതർ പറയുന്നത്. ചെന്നൈ മെട്രോവാട്ടർ, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ, ടാംഗഡ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാർ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ടാംഗഡ്കോ താൽക്കാലിക ക്രമീകരണം ചെയ്തു.
Also Read; കോസ്മെറ്റിക് സര്‍ജറി വിനയായി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here