ഹവായിയിലെ ഒരു കുളത്തിൽ പെട്ടെന്നുണ്ടായ നിറം മാറ്റത്തിൽ ആകുലരായ് ജനങ്ങൾ. ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ പ്രതിഭാസം കാണാൻ എത്തുന്നത്. എന്നാൽ, ഇതിന്റെ കാരണമെന്താണ് എന്ന് കണ്ടെത്താൻ ആയിട്ടില്ല. വരൾച്ച ആയിരിക്കാം ഈ പിങ്ക് നിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നത് . ആ വെള്ളത്തിന്റെ അടുത്ത് പോവുകയോ അതിൽ നിന്നും വെള്ളം കുടിക്കുകയോ ചെയ്യരുത് എന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
also read: സഹോദരങ്ങളേ ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല; യുദ്ധം അവസാനിപ്പിക്കു; ഫ്രാന്‍സിസ് മാര്‍പാപ്പ
മൗയിയിലെ റെഫ്യൂജ് കുളത്തിലാണ് ഈ വിചിത്രമായ പ്രതിഭാസം ഉണ്ടായിരിക്കുന്നത്. കീലിയ പോണ്ട് ദേശീയ വന്യജീവി സങ്കേതത്തിലെ സന്നദ്ധപ്രവർത്തകരിൽ ചിലർ ഏഴ് പതിറ്റാണ്ടുകളായി ഇതിന് ചുറ്റും കഴിയുന്നുണ്ട്. ഇതുവരെയും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല എന്നാണ് അവർ പറയുന്നത്. ഒക്‌ടോബർ 30 മുതലാണ് വെള്ളത്തിന് പിങ്ക് നിറമാകുന്നത് മൗയിയിലെ കീലിയ പോണ്ട് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്.
“അതുവഴി നടക്കുകയായിരുന്ന ഒരാളാണ് തന്നെ വിളിച്ച് കുളത്തിൽ എന്തോ വിചിത്രമായത് സംഭവിക്കുന്നുണ്ട് എന്ന് അറിയിച്ചത് . ഈ വെള്ളത്തിന്റെ കടും പിങ്ക് നിറം ഭയപ്പെടുത്തി” റെഫ്യൂജ് മാനേജർ ബ്രെറ്റ് വുൾഫ് പറഞ്ഞു. എന്നാൽ, ലാബിലെ പരിശോധന പഠനങ്ങളിൽ വിഷാംശമുള്ള ആൽഗകളല്ല എന്നും പകരം, ഹാലോബാക്ടീരിയ ഇതിന് ഒരു കാരണമായിരിക്കാം എന്നും പറയുന്നു. കൂടാതെ ലവണാംശം കൂടിയ വെള്ളത്തിലും ഇതിന് സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here