സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര

CPIM Thiruvananthapuram

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര. മന്ത്രി പിഎ മുഹമ്മദ് റിയാസ് ജലഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്തു. പൂവാര്‍ ബണ്ടില്‍നിന്ന് പുറപ്പെട്ട മുന്നൂറോളം ബോട്ടുകള്‍ പൊഴിക്കരയില്‍ സംഗമിച്ചു.

ഓളപ്പരപ്പില്‍ ചെങ്കൊടിയും ചുവന്ന ബലൂണുകളും ചൂടി ബോട്ടുകള്‍ കുതിച്ചുപാഞ്ഞു. കഥകളി വേഷങ്ങളും പുലികളിക്കാരും വാദ്യമേളവുമെല്ലാം കായലിന് ആഘോഷപ്പട്ടു ചാര്‍ത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജലഘോഷയാത്ര നാടിന് ഉത്സവമായി മാറി.

Also Read: സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് വിജയം കൈവരിച്ചു വരികയാണ്: മന്ത്രി വി ശിവൻകുട്ടി

മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വൈകിട്ട് കായല്‍ക്കരയിലെത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ് ജലഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്തു.

പൂവാര്‍ ബണ്ടില്‍നിന്ന് പുറപ്പെട്ട മുന്നൂറോളം ബോട്ടുകള്‍ പൊഴിക്കരയില്‍ സംഗമിച്ചു. കായലും കടലും കഥപറയുന്ന പൊഴിക്കരയില്‍ ഘോഷയാത്രയെ സ്വീകരിക്കാനും നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു. ചെങ്കൊടിയേന്തി ആളുകള്‍ ജാഥയെ വരവേല്‍ക്കാനെത്തി.

Also Read: സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റിയംഗം ടി എന്‍ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് സുനില്‍കുമാര്‍, എസ് പുഷ്പലത, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ് ഹരികുമാര്‍, പി രാജേന്ദ്രകുമാര്‍, ഏരിയ സെക്രട്ടറി എസ് അജിത്ത് തുടങ്ങിയവര്‍ ജലഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News