ജലക്ഷാമം കടുത്തതോടെ ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴയിട്ട് അധികൃതര്‍. കടുത്ത ജലക്ഷാമമായതോടെ ബംഗളൂരുവില്‍ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണമാണ് അധികൃതര്‍ കൊണ്ടുവന്നിരുന്നത്. വെള്ളം പാഴാക്കിയെന്ന് കണ്ടെത്തിയ 22 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം അധികൃതര്‍ പിഴ ചുമത്തി.
ALSO READ:ട്വന്റി ട്വന്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്
ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) ഈ കുടുംബങ്ങളില്‍ നിന്ന് 1.1 ലക്ഷം രൂപ പിഴയിനത്തില്‍ പിരിച്ചെടുത്തു. കാര്‍ കഴുകി വൃത്തിയാക്കുന്നതിനായോ, ചെടിനനക്കുന്നതിനായോ ടാങ്കര്‍വെള്ളമോ പൈപ്പ് വെള്ളമോ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷത്തിലാണ് കുടിവെള്ളം പാഴാക്കുന്നത് കണ്ടെത്തിയത്.
ALSO READ:നടി സുരഭി സന്തോഷ് വിവാഹിതയായി; വരന്‍ പ്രമുഖ ബോളിവുഡ് ഗായകന്‍
ജലദൗര്‍ലഭ്യമുള്ളതിനാല്‍ ഹോളി ആഘോഷങ്ങളിലും ബംഗളൂരുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിന് വാട്ടര്‍ അതോറിറ്റിയുടെ വെള്ളമോ കുഴല്‍കിണര്‍ വെള്ളമോ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടത്തും ഹോളി ആഘോഷം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here