ജലവിതരണം മുടങ്ങും; ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കുക

WATER SUPPLY

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍ ഡി കമ്മീഷന്‍ ചെയ്യല്‍, ജനറല്‍ ആശുപത്രി- വഞ്ചിയൂര്‍ റോഡില്‍ 300 എംഎം ഡിഐ പൈപ്പ്, മെയിന്‍ റോഡിലെ 500 എംഎം കാസ്റ്റ് അയണ്‍ പൈപ്പുമായി ബന്ധിപ്പിക്കല്‍, ജനറല്‍ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തല്‍ എന്നീ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും.

ALSO READ: ടിക്കറ്റില്ല പിഴയോട് പിഴ… റെയില്‍വേ നേടിയത് ഒന്നും രണ്ടുമല്ല 93 കോടിയലധികം

വെള്ളിയാഴ്ച (06.12.2024) രാവിലെ 10 മണിമുതല്‍ ശനിയാഴ്ച (07.12.2024) രാവിലെ 10 മണി വരെ വെള്ളയമ്പലം , ശാസ്തമംഗലം , കവടിയാര്‍ , പൈപ്പിന്മൂട് ,ഊളന്‍പാറ, നന്തന്‍കോഡ് , ജവഹര്‍നഗര്‍, ആല്‍ത്തറ, സിഎസ്എം നഗര്‍ പ്രദേശങ്ങള്‍, വഴുതക്കാട് , കോട്ടണ്‍ഹില്‍, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങള്‍, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധന്‍ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങള്‍, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറല്‍ ഹോസ്പിറ്റല്‍, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം , പാറ്റൂര്‍, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , പൂന്തി റോഡ് , നാലുമുക്ക് , ഒരുവാതില്‍ക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം , വെണ്‍പാലവട്ടം , പേട്ട, പാല്‍ക്കുളങ്ങര, പെരുന്താന്നി ,ചാക്ക, ഓള്‍ സൈന്റ്‌സ്, ശംഖുമുഖം, വേളി , പൗണ്ട് കടവ് , സൗത്ത് തുമ്പ എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News