കുടിവെള്ള പൈപ്പ് ലൈൻ പ്രശ്നം പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചു

തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഉണ്ടായ കുടിവെള്ള പൈപ്പ് ലൈൻ പ്രശ്നം പരിഹരിച്ചു. പൈപ്പിലെ വാൽവിലുണ്ടായ അലൈൻമെൻ്റിലെ പ്രശ്നം പരിഹരിച്ചു. പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . അത്കൊണ്ട് തന്നെ കൈകൊണ്ട് കോരിമാറ്റേണ്ടി വന്നു തൊഴിലാളികൾക്ക്. ഇതായിരുന്നു പ്രശ്നം പരിഹരിക്കുന്നതിൽ താമസമുണ്ടായത്. നിലവിൽ പൈപ്പ്ലൈനുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയായി കഴിഞ്ഞു. കൂടാതെ പമ്പിങ്ങും പുനരാരംഭിച്ചു.

Also Read: ട്രെയിൻ മാറി കയറി, ചാടിയിറങ്ങിയതും നേരെ പ്ലാറ്റ്‌ഫോമിനടിയിലേക്ക്; രക്ഷകരായി റെയിൽവേ പൊലീസ്

അതേസമയം, നാളെ നടക്കാനിരുന്ന ഓണപ്പരീക്ഷകളും മാറ്റി വെച്ചു. നേരത്തെ നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. പൈപ്പ്ലൈൻ പുനഃസ്ഥാപിക്കുന്ന മേഖലയിൽ മന്ത്രി വി ശിവൻകുട്ടി സന്ദർശനം നടത്തിയ ശേഷമാണ് കളക്ടർക്ക് നിർദേശം നൽകിയത്.

Also Read: വീടുകയറി ആക്രമണം, കഞ്ചാവ് ഉപയോഗം അങ്ങനെ 14 ഓളം ക്രിമിനൽ കേസുകൾ; ഒടുവിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

അതിന് പിന്നാലെയാണ് ഇപ്പോൾ നാളത്തെ ഓണപ്പരീക്ഷകളും മാറ്റിവെച്ചത്. തിരുവനന്തപുരം നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഓണപ്പരീക്ഷകളാണ് മാറ്റിയത്. നാളെ രാവിലെയോടെ എല്ലാ മേഖലയിലും വെള്ളം എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം സേതു കുമാർ അറിയിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിലെ കുടിവെള്ളപ്രശ്നത്തെ തുടർന്ന് ഈ മേഖലയിലെ സ്കൂളുകളിൽ നാളെ നടക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News