പേരൂർക്കട പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു; ജലവിതരണം പുനഃസ്ഥാപിച്ചതായി അറിയിച്ച് കേരള വാട്ടർ അതോറിറ്റി

Water Supply

തിരുവനന്തപുരം പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ ഇന്നു രാവിലെ ഏഴരയോടെ പൂർത്തീകരിച്ചു. പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികളാണ് പൂർത്തീകരിച്ച് ജലവിതരണം പുനഃസ്ഥാപിച്ചത്.

Also Read; പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി; പ്രതികളെ ഹരിയാനയിൽ നിന്ന് പിടികൂടി കേരള പൊലീസ്

ചോർച്ച കണ്ടെത്തിയത് 280 എംഎം ബെൻഡ് പൈപ്പിലായതിനാൽ ഉദ്ദേശിച്ച സമയത്തിനു വളരെ മുൻപു തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. 32 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പു നൽകിയിരുന്നെങ്കിലും 10 മണിക്കൂറിനുള്ളിൽത്തന്നെ ജലവിതരണം പുനഃസ്ഥാപിച്ചു.

Also Read; കൊൽക്കത്ത പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; ആവശ്യങ്ങൾ അംഗീകരിക്കാത്ത മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News