തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും; മുന്നറിയിപ്പ് നല്‍കി കേരള വാട്ടര്‍ അതോറിറ്റി

വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 01/04/2024 രാവിലെ 4 മണി മുതൽ 02/04/2024 രാത്രി 10 മണി വരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉയർന്ന പ്രദേശങ്ങളിൽ 03/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ALSO READ: തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വര്‍ണവുമില്ല; ആകെ സ്വത്ത് 20,000 പുസ്തകങ്ങള്‍

വാട്ടർ അതോറിറ്റിയുടെ പി ടി പി നഗർ സബ് ഡിവിഷനു കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി ടി പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി പി റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈ റോഡ്, നെടുംകാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, ബണ്ട്റോഡ്, ആറന്നൂർ, പ്രേം നഗർ എന്നീ സ്ഥലങ്ങളിൽ നാളെ (31.03.2024) രാവിലെ 6 മണി മുതൽ 01.04.2024 രാത്രി 10 മണി വരെ ജലവിതരണം പൂർണമായി മുടങ്ങുന്നതാണെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.

ALSO READ: പയ്യാമ്പലത്തെ സ്‌മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News