നാളെ തിരുവനന്തപുരം ജില്ലയിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും

പാളയം യൂണിവേഴ്സിറ്റി ലൈബ്രറി – അയ്യങ്കാളി ഹാൾ റോഡിൽ സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ പണികൾക്കിടെ ജലവിതരണ പൈപ്പിലുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനായി അടിയന്തര പ്രവൃത്തി നടക്കുന്നതിനാൽ പാളയം, എംജി റോഡ്, സ്റ്റാച്യു, സെക്രട്ടേറിയറ്റ്, തമ്പാനൂർ, ആയുർവേദ കോളേജ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാറ്റൂർ, പേട്ട, പാൽകുളങ്ങര, ആനയറ, ചാക്ക, ഓൾ സെയ്ന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നീ പ്രദേശങ്ങളിൽ 07/01/2024 രാവിലെ 10 മണി വരെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ നോർത്ത് എക്സി. എൻജിനീയർ അറിയിച്ചു.

ALSO READ: തണുപ്പ് കാലത്ത് വെള്ളവും കുടിക്കണം ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കണം; ഇല്ലെങ്കിൽ പണി പാളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News