തിരുവനന്തപുരത്ത് ജല വിതരണം പുനഃസ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട വഴുതക്കാട് ഇൻ്റർ കണക്ഷൻ വർക്ക് പൂർത്തീകരിച്ച് ഞയറാഴ്ച രാത്രി 10.20ന് തിരുവനന്തപുരം നഗരത്തിലെ ജല വിതരണം പുനഃസ്ഥാപിച്ചു. ഇതോടെ സ്മാർട് സിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇന്റർകണക്ഷൻ ജോലികളും വാട്ടർ അതോറിറ്റി പൂർത്തീകരിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ – വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനായി നടക്കുന്ന പ്രവൃത്തികളുടെ സുഗമമായ പൂർത്തീകരണം ഉറപ്പാക്കുന്നതിനായാണ്, ചില വാൽവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത്.
പൂജപ്പുര , കരമന, ആറന്നൂർ , മുടവൻമുകൾ, നെടുംകാട്, , കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, വലിയവിള, പിടിപി നഗർ , കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, ഊളമ്പാറ, ജവഹർ നഗർ, പൈപ്പിൻമൂട്, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശഖുംമുഖം വെട്ടുകാട് , കരിക്കകം, വെട്ടുകാട് വാർഡുകളിൽ ജലവിതരണം തടസപ്പെട്ടിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here