തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടും

Water Supply Thiruvananthapuram

തിരുവനന്തപുരത്ത് ചില പ്രദേശങ്ങളിൽ ഞായറാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു . രാവിലെ 10 മണി വരെയാണ് ജലവിതരണം തടസ്സപ്പെടുക.

Also read:കാക്കനാട് ശക്തമായ കാറ്റിൽ മരം കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെ, ചില സാങ്കേതിക കാരണങ്ങളാൽ അരുവിക്കര 72 എംഎൽ‍ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

Also read:കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, പൗണ്ട് കടവ്, അണമുഖം വാർഡുകളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News